'അടിച്ചോളീ..ഫ്രീയാണ് '; കോഴിക്കോട്ട് ലോറിയില്‍ നിന്ന് വഴിയിലേക്ക് മദ്യക്കുപ്പികള്‍, വാരി നാട്ടുകാര്‍..വിഡിയോ..
ഫറോക്ക് (കോഴിക്കോട്)∙ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ്…
;By : Editor
Update: 2022-12-20 11:17 GMT
ഫറോക്ക് (കോഴിക്കോട്)∙ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി നിർത്താതെ പോയതിനു പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടക്കുന്നത് വിഡിയോയിലുണ്ട്. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്നാണ് സംശയം.