സ്‌പെയിനെ തോല്‍പ്പിച്ച്‌ പ്രഥമ നേഷന്‍സ്‌ കപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന്‌ കാഷ്‌ അവാര്‍ഡ്‌

ന്യൂഡല്‍ഹി: സ്‌പെയിനെ തോല്‍പ്പിച്ച്‌ പ്രഥമ നേഷന്‍സ്‌ കപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന്‌ രണ്ട്‌ ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ച്‌ ഹോക്കി ഇന്ത്യ. ടീം…

By :  Editor
Update: 2022-12-20 21:52 GMT

ന്യൂഡല്‍ഹി: സ്‌പെയിനെ തോല്‍പ്പിച്ച്‌ പ്രഥമ നേഷന്‍സ്‌ കപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന്‌ രണ്ട്‌ ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ച്‌ ഹോക്കി ഇന്ത്യ.

ടീം അംഗങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. വലന്‍സിയയില്‍ കഴിഞ്ഞ ശനിയാഴ്‌ച നടന്ന ഫൈനലില്‍ സ്‌പെയിനെ 1-0 ത്തിനാണ്‌ ഇന്ത്യ തോല്‍പ്പിച്ചത്‌. 2023-24 പ്രോ ലീഗ്‌ സീസണിനു യോഗ്യത നേടാനും ഇന്ത്യക്കായി.

ഒന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഗുര്‍ജീതാണ്‌ ഇന്ത്യയെ ജേതാക്കളാക്കിയത്‌. സ്‌പെയിനു ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത രക്ഷപ്പെടുത്തിയിരുന്നു. എട്ട്‌ രാജ്യങ്ങളുടെ ടൂര്‍ണമെന്റില്‍ അഞ്ച്‌ ജയങ്ങള്‍ നേടാന്‍ ഇന്ത്യക്കായി.
വെള്ളിയാഴ്‌ച നടന്ന സെമി ഫൈനലില്‍ അയര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (2-1) തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. 2021-22 പ്രോ ലീഗ്‌ സീസണില്‍ മൂന്നാം സ്‌ഥാനക്കാരായിരുന്നു ഇന്ത്യ. നിലവിലെ സീസണിനു യോഗ്യത നേടാനായില്ല.

Tags:    

Similar News