ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക്…
By : Editor
Update: 2022-12-22 01:15 GMT
സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും (ഡോ. ബോബി ചെമ്മണൂര്‍) സിനിമാതാരം ഹണി റോസും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
ഒ.എസ്. അംബിക എം.എല്‍.എ., അഡ്വ. എസ്. കുമാരി (ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍), ജി. തുളസീധരന്‍ പിള്ള (മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന്), അഡ്വ. എസ്. ലെനിന് (സിപിഐ (എം) ഏരിയ കമ്മിറ്റി സെക്രട്ടറി), എസ്.സന്തോഷ് (വാര്‍ഡ് കൗണ്‍സിലര്‍), പി. ഉണ്ണികൃഷ്ണന് (കോണ്‍ഗ്രസ് ഡി.സി. സെക്രട്ടറി), സി.എസ്. ജയചന്ദ്രന് (സിപിഐ മണ്ഡലം സെക്രട്ടറി) ഹാഷിം (മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്), എ.എം. സാലി (കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ് (മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി) ഇഖ്ബാല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), കണ്ണന് ചന്ദ്ര പ്രസ്സ് (വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി), എസ്. അബ്ദുല്‍ നാസര്‍ (ഗോള്‍ഡ് അസോസിയേഷന് പ്രസിഡന്റ്), സിനിമാതാരം വി.കെ. ശ്രീരാമന് (പിആര്‍ഒ, ബോബി ഗ്രൂപ്പ്), വി. പ്രസാദ് ചിറയിന്കോണം എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പിആര്‍ഒ) നന്ദിയും അറിയിച്ചു. ആറ്റിങ്ങലിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.
ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര് സ്വര്‍ണനാണയങ്ങളും 3 പേര് ബോചെയോടൊപ്പം റോള്‍സ് റോയ്സില്‍ യാത്രയും സമ്മാനമായി നേടി. ഉദ്ഘാടനമാസം നിത്യേനയുളള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം, റോള്‍സ് റോയ്സ് റൈഡ് എന്നീ സമ്മാനങ്ങളും. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 3 % മുതല്‍ ആരംഭിക്കുന്നു. ആദ്യം പര്‍ച്ചേയ്സ് ചെയ്യുന്ന 25 വിവാഹപാര്‍ട്ടികള്‍ക്ക് വജ്രമോതിരം സമ്മാനം. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂര്‍വ്വ ശേഖരവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍ എന്നീ സമ്മാനങ്ങള്‍. 6 മാസം വരെ തിരിച്ചടവ് കാലാവധിയില്‍ സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ തവണ വ്യവസ്ഥയില്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ആറ്റിങ്ങല്‍ ടൗണ്‍ ഹാളിന് സമീപത്താണ് ഷോറൂം