ടെലഗ്രാം വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്; അടിമുടി മാറുന്നു !

Update: 2024-11-05 16:10 GMT

നിരവധിപേർ ഉപയോഗിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് ടെലഗ്രാം. ഇപ്പോഴിതാ മറ്റൊരു നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെല്‍ ദുരോവ്.

Full View

ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ ചുവടുവെച്ചിരിക്കുന്നു എന്നാണ് തന്റെ ടെലഗ്രാം ചാനലിലൂടെ പാവൽ ദുരോവിന്റെ പ്രഖ്യാപനം.

നേരത്തെ തന്നെ ടെലഗ്രാം വീഡിയോകള്‍ പങ്കുവെക്കാനാവുന്ന പ്ലാറ്റ്ഫോം ആയിരുന്നുവെങ്കിലും ഉപഭോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന അതേ ഫോര്‍മാറ്റിലാണ് അവ പ്രദര്‍ശിപ്പിച്ചിരുന്നത്. പലപ്പോഴും ഗിഗാബൈറ്റുകള്‍ വരുന്ന വീഡിയോ ഫയലുകള്‍ ഉപഭോക്താവിന് ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വന്നിരുന്നു.

പുതിയ അപ്ഡേറ്റിലൂടെ ടെലഗ്രാമില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ സുഗമമായ സ്ട്രീമിങിന് അനുയോജ്യമായ വിധത്തില്‍ വിവിധ ക്വാളിറ്റി ഓപ്ഷനുകളില്‍ ലഭ്യമാക്കും. ഇതിനായി അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ടെലഗ്രാം ആവശ്യാനുസരണം കംപ്രസ് ചെയ്യും.

ഇതോടെ നിങ്ങളുടെ കണക്ഷന്‍ സ്പീഡിന് അനുസരിച്ച് സുഗമമായി വീഡിയോ സ്ട്രീം ചെയ്യുന്നതിന് അനുയോജ്യമായ ക്വാളിറ്റി ടെലഗ്രാം തന്നെ ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കും. മീഡിയം, ഹൈ, ഫുള്‍ എച്ച്ഡി ക്വാളിറ്റി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാവും.

യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും നേരത്തെ തന്നെ ഈ രീതിയില്‍ വീഡിയോ ഗുണമേന്മ ക്രമീകരിക്കപ്പെടുന്ന സൗകര്യം ലഭ്യമാണ്. ഇത് ടെലഗ്രാം ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ പടിയാണെന്നാണ് ദുരോവ് പറയുന്നത്. 

Tags:    

Similar News