ഉൾവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; കുടുങ്ങിയത് ഒറ്റില്‍

കോഴിക്കോട്∙ കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ്…

By :  Editor
Update: 2022-12-26 08:27 GMT

കോഴിക്കോട്∙ കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉൾവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.

മലപ്പുറം എസ്പി എസ്.സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് പെൺകുട്ടിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് ഷഹല പൊലീസിന്റെ പിടിയിലായത്. 87–ാം തവണയാണ് കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍നിന്നു പൊലീസ് സ്വർണം പിടിക്കുന്നത്. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന് കരിപ്പൂരില്‍ പിടിയിലായ 19 കാരിയുടെ മൊഴി.

Tags:    

Similar News