മദ്യരാജാവിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്: ഇത്തവണ വിജയ് മല്യ കുടുങ്ങിയേക്കും
മുംബൈ: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് മുംബൈയിലെ പ്രത്യേക…
മുംബൈ: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിന് പുറമെ, മല്യയുടെ വിമാനകമ്പനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനും, യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 30നാണ് കേസ് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപ്പത്രം നല്‍കിയിട്ടുണ്ട്.