സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്താം ക്ലാസ്…
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നും സമാപിക്കും. എല്ലാ ദിവസവും രാവിലെ പത്തരക്കാണ് പരീക്ഷകള്‍ ആരംഭിക്കുക.
10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെയാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.
പ്രാക്ടിക്കൽ പരീക്ഷ/ പ്രോജക്ട് അസെസ്മെന്റ് / ഇന്റേണൽ അസെസ്മെന്റ് നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി സ്കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്‌ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥിക്ക് സമയപരിധിക്കുള്ളിൽ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകില്ല.