യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മൂന്നു മാസക്കാലത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതലാണ്…

By :  Editor
Update: 2018-06-21 05:16 GMT

മൂന്നു മാസക്കാലത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ഓഗസ്റ്റ് ഒന്ന് മുതലാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് തുടങ്ങുക. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

അന്ന് 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി.

Similar News