ഹരിയാനയിലെ കുരുക്ഷേത്രയില്‍ അജ്ഞാത സംഘം യുവാവിന്റെ കൈവെട്ടിമാറ്റി
Man's Hand Chopped Off In Haryana's Kurukshetra, Attackers Took It Away കുരുക്ഷേത്ര: ഹരിയാനയിലെ ഹവേലിയില്‍ അജ്ഞാതസംഘം യുവാവിന്റെ കൈ വെട്ടിമാറ്റി. ഇന്നലെ വൈകിട്ടാണ്…
;Man's Hand Chopped Off In Haryana's Kurukshetra, Attackers Took It Away
കുരുക്ഷേത്ര: ഹരിയാനയിലെ ഹവേലിയില്‍ അജ്ഞാതസംഘം യുവാവിന്റെ കൈ വെട്ടിമാറ്റി. ഇന്നലെ വൈകിട്ടാണ് സംഭവം. വെട്ടിമാറ്റിയ കൈമായുമായി സംഘം കടന്നുകളഞ്ഞു. ജഗ്നു എന്ന യുവാവിനു നേര്‍ക്കാണ് ആക്രമണം. ഗുരുതരാവസ്ഥയില്‍ ആയ യുവാവിനെ ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സദര്‍ പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജഗ്നുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറയുന്നു.
കുരുക്ഷേത്രയില്‍ ഇരിക്കുകയായിരുന്ന ജഗ്നുവിനെ 10-12 പേര്‍ വരുന്ന സംഘം വളയുകയും മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.