പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; 12 പേര്‍ കൊല്ലപ്പെട്ടു
photo- Reuters പെറു: തെക്കുകിഴക്കന്‍ പെറുവിലെ ജൂലിയാക്ക വിമാനത്താവളത്തിന് സമീപം തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഓംബുഡ്സ്മാന്‍ അറിയിച്ചു. പ്രസിഡന്റ് ദിനാ ബൊലുവാര്‍ട്ടിന്റെ രാജി…
;photo- Reuters
പെറു: തെക്കുകിഴക്കന്‍ പെറുവിലെ ജൂലിയാക്ക വിമാനത്താവളത്തിന് സമീപം തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഓംബുഡ്സ്മാന്‍ അറിയിച്ചു.
പ്രസിഡന്റ് ദിനാ ബൊലുവാര്‍ട്ടിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തിയത്. അവിടെ പോലീസുകാരുമായി ഏറ്റുമുട്ടി. "നിയമവും ആവശ്യവും നിറവേറ്റാന്‍ ബലപ്രയോഗം നടത്താന്‍ ഞങ്ങള്‍ ക്രമസമാധാന സേനകളോട് ആവശ്യപ്പെടുന്നു. കാര്യങ്ങളുടെ സത്യം വേഗത്തില്‍ അന്വേഷിച്ചു കണ്ടെത്താന്‍ ഞങ്ങള്‍ പ്രോസിക്യൂട്ടര്‍ ഓഫീസിനോട് അഭ്യര്‍ത്ഥിക്കുന്നു." ഓംബുഡ്സ്മാന്‍ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.പെറുവില്‍ പ്രസിഡന്റായിരുന്ന പെഡ്രോ കാസറ്റിലോയെ പുറത്താക്കുകയും അറസറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഡിസംബര്‍ ആദ്യം പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.