ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ വിദ്യാർഥികൾ ലാബിൽ ആയുധനിർമാണം നടത്തുന്നു; പൊലീസ് റിപ്പോർട്ട്
കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പൊലീസ് റിപ്പോർട്ട്. കർശന നീരിക്ഷണം വേണമെന്ന് സ്ഥാപന മേധാവികൾക്ക്…
കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പൊലീസ് റിപ്പോർട്ട്. കർശന നീരിക്ഷണം വേണമെന്ന് സ്ഥാപന മേധാവികൾക്ക് സാങ്കേതിക ഡയറക്‌ടർ ഉത്തരവിട്ടു.
എന്നാൽ എവിടെയാണ് ആയുധനിർമാണം നടന്നതെന്നറിയില്ലെന്നും സർക്കാർ നിർദേശം മാനിച്ചുള്ള ഉത്തരവായിരുന്നെന്നും ഡയറക്‌ടർ ബൈജു ഭായ് പറഞ്ഞു. പ്രാക്‌ടിക്കൽ ക്ലാസ്സുകളുടെ ഭാഗമായി ലാബുകളിൽ ആയുധം നിർമ്മിക്കുന്നത് അധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനേദ് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലാബുകൾ വിദ്യാർത്ഥികൾ ദുരുപയോഗിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഇത്തരമെരു റിപ്പേർട്ട് നൽകിയത്.
ധനുവച്ചപുരം ഗവ.ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ വന്നിരുന്നു. ഇരുവശവും മൂർച്ചയുള്ള വാളിന് 20 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു.