കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സി.പി.എം; പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിൻ ബിനോ സ്ഥാനാർഥി

പാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ…

;

By :  Editor
Update: 2023-01-19 00:25 GMT

പാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

സി.​പി.​എം ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക്​ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ​യാ​ണ്​ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ, കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​നേ​തൃ​ത്വം ബി​നു​വി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പം രൂ​പ​പ്പെ​ട്ടു. ത​ങ്ങ​ളു​​ടെ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ ആ​രു​ടെ​യും ശി​പാ​ർ​ശ വേ​ണ്ടെ​ന്ന്​ സി.​പി.​എം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ത് ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ലു​ള്ള ത​ർ​ക്ക​മാ​യി രൂ​പ​പ്പെ​ട്ടു.

ഇ​തി​നി​ടെ സി.​പി.​എ​മ്മി​ലും ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സി.​പി.​എം പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി യോ​ഗം ചേ​രാ​നാ​യി​രു​ന്ന ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍, ത​ര്‍ക്ക​ത്തി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക്​​ മാ​റ്റു​ക​യാ​യി​രു​ന്നു. തുടർന്ന് ഇന്ന് നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News