ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
മെല്‍ബണ്‍: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കലാശപ്പോരിന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍…
;മെല്‍ബണ്‍: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കലാശപ്പോരിന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഫൈനലില്‍.
ഇന്നലെ നടന്ന സെമി ഫൈനലില്‍ ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്കി-അമേരിക്കയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ഫൈനലില്‍ കടന്നത്. 7-6, 6-7 (10-6) എന്ന സ്‌കോറിനാണ് സാനിയ-ബൊപ്പണ്ണ സഖ്യം എതിരാളികളെ മറികടന്നത്. നേരത്തേ ക്വാര്‍ട്ടറില്‍ വാക്കോവര്‍ നേടിയാണ് സാനിയയും ബൊപ്പണ്ണയും അവസാന നാലിലെത്തിയത്.
അടുത്തമാസം പ്രഫഷണല്‍ ടെന്നീസില്‍നിന്നു വിരമിക്കുകയാണെന്നു നേരത്തേതന്നെ സാനിയ മിര്‍സ പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ത്തന്നെ ഇത് സാനിയയുടെ അവസാന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റാണ്. 14-ാം വയസില്‍ ആദ്യമായി മിക്‌സഡ് ഡബിള്‍സ് കളത്തിലിറങ്ങിയ സാനിയയുടെ ആദ്യ പങ്കാളിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. 36-ാം വയസില്‍ വിരമിക്കാന്‍ തയാറെടുക്കുമ്പോള്‍ 42 വയസുകാരനായ ബൊപ്പണ്ണ തന്നെയാണ് സാനിയയുടെ ഡബിള്‍സ് പങ്കാളിയെന്നതും ശ്രദ്ധേയം.ബ്രസീല്‍ ജോഡികളായ ലൂയിസ സ്‌റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യമാണ് ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികള്‍. ഓസ്‌ട്രേലിയയുടെ ഒലിവിയ ഗാഡെക്കി-മാര്‍ക്ക് പോളിമാന്‍സ് ജോഡിയെയാണ് ബ്രസീല്‍ സഖ്യം സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 6-4, 11-9.