പെട്രോളിനും ഡീസലിനും മദ്യത്തിനും വില കൂട്ടി; ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചു; ജനങ്ങള്‍ക്കു മേല്‍ വന്‍ഭാരം അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാരിന്റെ ബജറ്റ്

തിരുവനന്തപുരം: 2900 കോടിയുടെ അധിക വിഭവസമാഹരണമെന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ഭാരം അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാരിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന…

By :  Editor
Update: 2023-02-03 02:20 GMT

തിരുവനന്തപുരം: 2900 കോടിയുടെ അധിക വിഭവസമാഹരണമെന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ഭാരം അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാരിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന പേരില്‍ വര്‍ധിപ്പിച്ചു. മദ്യത്തിനും വില കൂട്ടിയിട്ടുണ്ട്. ആയിരം രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് എന്ന പേരില്‍ കൂട്ടിയത്. കൂട്ടാവുന്ന എല്ലാ മേഖലകളിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.

സംസ്ഥാനത്ത് വാഹന നികുതിയും കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. കാര്‍ നികുതിയും കൂട്ടിയിട്ടുണ്ട്. 5 ലക്ഷം വരെ 1% നികുതി. 5മുതല്‍ 15 ലക്ഷം വരെ 2% നികുതി. 15 ലക്ഷത്തിനു മേല്‍ 1%ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.

മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധനസംസ്ഥാനത്തെ കെട്ടിട നികുതിയും പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഫഌറ്റുകളുടെ മുദ്രവില കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തോടെയാണ് ധനമന്ത്രി ബാലഗോപാല്‍ കമ്മി ബജറ്റ് അവതരിപ്പിച്ച് അവസാനിപ്പിച്ചത്.

Tags:    

Similar News