നാടിറങ്ങുന്ന ആനകളെ വെടിവച്ചുകൊല്ലുമെന്ന് ഡിസിസി പ്രസിഡണ്ട്, ‌ആ‍‍‌‍‍ർആർടി സംഘം എത്തി

ഇടുക്കി: കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന…

By :  Editor
Update: 2023-02-04 21:52 GMT

ഇടുക്കി: കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു. ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച്ച മൂന്നാർ ഡി എഫ് ഒ ഓഫീസിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതൽ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന വാച്ചർമാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വെക്കേണ്ട സ്ഥലം, കുങ്കിയാനകൾ, വാഹനങ്ങൾ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

Tags:    

Similar News