ആകാശത്തില്‍ അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ്…
വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പേടകത്തെ തകർത്തതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
'ഞങ്ങളുടെ വിമാനങ്ങൾക്കും രാജ്യത്തിനും ഭീഷണിയാണെന്ന് കണ്ടതിനെത്തുടർന്ന് വിവരം ജോ ബൈഡനെ അറിയിക്കുകയായിരുന്നു. ചെറിയതായിരുന്നു പേടകം, ഒരു ചെറുകാറിനോളം വലിപ്പം. എന്നാൽ ഇത് എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല', ജോൺ കിർബി പറഞ്ഞു. എന്താണ് ഇത് എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.