വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി
തിരുവനന്തപുരം: വിജ്ഞാപനം പുറപ്പെടുവിച്ച എല്ലാ തസ്തികകളുടെ പരീക്ഷകളും ഈ വർഷം തന്നെ നടത്താൻ പി.എസ്.സി കമീഷൻ തീരുമാനം. മേയ്-ജൂലൈ, ജൂൺ-ആഗസ്റ്റ്, ജൂലൈ-സെപ്റ്റംബർ, ആഗസ്റ്റ്-ഒക്ടോബർ, സെപ്റ്റംബർ - നവംബർ,…
തിരുവനന്തപുരം: വിജ്ഞാപനം പുറപ്പെടുവിച്ച എല്ലാ തസ്തികകളുടെ പരീക്ഷകളും ഈ വർഷം തന്നെ നടത്താൻ പി.എസ്.സി കമീഷൻ തീരുമാനം. മേയ്-ജൂലൈ, ജൂൺ-ആഗസ്റ്റ്, ജൂലൈ-സെപ്റ്റംബർ, ആഗസ്റ്റ്-ഒക്ടോബർ, സെപ്റ്റംബർ - നവംബർ, ഒക്ടോബർ - ഡിസംബർ എന്നീ സ്ലോട്ടുകളായാണ് പരീക്ഷ.
പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിലും പി.എസ്.സി ബുള്ളറ്റിൻ ഫെബ്രുവരി 15 ലക്കത്തിലും രണ്ട് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
സാധാരണ മൂന്ന് മാസം മുമ്പ് പരീക്ഷ തീയതിയും സിലബസും പ്രഖ്യാപിക്കുകയാണ് ചെയ്തിരുന്നത്. വളരെ നേരത്തേ സിലബസും പരീക്ഷതീയതിയും പ്രഖ്യാപിക്കുന്നത് ഉദ്യോഗാർഥികൾക്ക് കൂടുതൽ സഹായമാകും. ഇത് കൂടാതെ പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്താൻ കമീഷൻ തീരുമാനിക്കുന്ന തസ്തികകൾക്കായി പത്താംതരം, പ്ലസ് ടു, ബിരുദതല പ്രാഥമിക പരീക്ഷകൾ ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ നടത്തും.
പരീക്ഷാതീയതി, വിശദമായ സിലബസ് തുടങ്ങിയ വിവരങ്ങൾ അതത് മാസത്തെ പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന കമീഷൻ തീരുമാനിച്ചു. മറ്റ് തീരുമാനങ്ങൾ ചുവടെ
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
1. മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 162/2022).
2. കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 502/2019).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓർത്തോട്ടിക്സ്) (ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 492/2021).
2. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ്/യൂനിറ്റ് മാനേജർ (കാറ്റഗറി നമ്പർ 9/2021).
വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി
1. കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫിസർ (കാറ്റഗറി നമ്പർ 646/2021).
2. കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 742/2021).