ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍…
തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 26ന് സര്‍വിസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ (06448), 27 ന് സര്‍വിസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
25ലെ ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍-എറണാകുളം(16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വിസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍(12624) 26ന് തൃശൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കും. കന്യാകുമാരി-ബാംഗളൂര്‍ (16525) 26ന് രണ്ടുമണിക്കൂര്‍ വൈകി ഉച്ചക്ക് 12.10 നു മാത്രമേ സര്‍വിസ് ആരംഭിക്കൂ.
രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ (22655) 22 നും ഹസ്രത് നിസാമു ദ്ദീന്‍- എറണാകുളം (22656) 24 നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22633) 22 നും ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22634) 24 നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22653) 25 നും ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22654) 27 നും സര്‍വിസ് നടത്തില്ല.