'ഇന്ത്യൻ മുസ്ലീമിന്റെ വാപ്പയാണെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ തോന്നൽ'; വിമർശനവുമായി കെ ടി ജലീൽ

തിരുവനന്തപുരം: ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയിൽ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഇന്ത്യൻ മുസ്ലിമുകളിൽ പിന്തുണയില്ലാത്ത സമൂഹമാണ് ജമാഅത്തെ ഇസ്ലാമി. ആർഎസ്എസുമായി അവർക്ക് ചർച്ച…

;

By :  Editor
Update: 2023-02-20 04:36 GMT

തിരുവനന്തപുരം: ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയിൽ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഇന്ത്യൻ മുസ്ലിമുകളിൽ പിന്തുണയില്ലാത്ത സമൂഹമാണ് ജമാഅത്തെ ഇസ്ലാമി. ആർഎസ്എസുമായി അവർക്ക് ചർച്ച ചെയ്യാം. ആർഎസ്എസുമായിട്ടാണോ ഇന്ത്യൻ മുസ്ലിമിന്റെ പ്രശ്നം ചർച്ച ചെയ്യേണ്ടത്. ആർഎസ്എസുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. പക്ഷേ ജമാഅത്തെ ഇസ്ലാമി ചർച്ച ചെയ്തത് ഇന്ത്യയിലെ മുസ്ലിമിനെ കുറിച്ചാണ്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലീമിനായി ഈ ചർച്ച ജമാഅത്തെ ഇസ്ലാമി നടത്തിയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

മുസ്ലിമിന് സിപിഐഎം പിന്തുണ വേണ്ട എന്ന് എന്ത് അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി പറയുന്നതെന്നും കെ ടി ജലീൽ ചോദിച്ചു. സിപിഐഎം മുസ്ലീമുകളുടെ അമ്മാവനാവണ്ട എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലിമുകളുടെ വാപ്പയാവുന്നത്. മത ന്യൂനപക്ഷങ്ങളോടുളള സിപിഐഎം നിലപാട് വോട്ട് പ്രതീക്ഷിച്ചല്ല. സിപിഐഎമ്മിനെ മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് അവതരിപ്പിക്കാനുള്ള ജമാഅത്തെ ഇസ്ലാമി നിലപാട് അപലപിക്കേണ്ടതാണ്. ഇന്ത്യൻ മുസ്ലീമിന്റെ വാപ്പയാണന്നെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ തോന്നൽ. ഇപ്പോൾ നടത്തിയ ചർച്ച ആർഎസ്എസിനോടുളള ഭയം കൊണ്ട് മാത്രമാണെന്നും കെ ടി ജലീൽ വിമർശിച്ചു.

പ്രബല സംഘടനകളായ ഇകെ, എപി, മുജാഹിദ് വിഭാ​ഗം വരെ ആർഎസ്എസുമായുള്ള ചർച്ച തള്ളി കളഞ്ഞിട്ടുണ്ട്. ആർഎസ്എസുമായി എന്തൊക്കെയാണ് ചർച്ച ചെയ്തതെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇത് പല വിധത്തിൽ ഒളിപ്പിച്ചുവെക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ മറ്റ് സംഘടനകൾ ചർച്ച ചെയ്തത് സംഘടനകളുടെ രാഷ്ട്രീയ കാര്യങ്ങളാണ്. പക്ഷേ ജമാഅത്തെ ഇസ്ലാമിയുടേത് അങ്ങനെയല്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

Tags:    

Similar News