സി.പി.എമ്മുമായി സഖ്യമാകാം എന്നാലും തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊന്നിനുമില്ല: കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ വിരോധമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇടതു പാര്‍ട്ടുകളുമായി ചേര്‍ന്ന് പൊതു ഓഫീസ്…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ വിരോധമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇടതു പാര്‍ട്ടുകളുമായി ചേര്‍ന്ന് പൊതു ഓഫീസ് ആരംഭിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.പി മിശ്രയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കി ദേശീയ നേതൃത്വത്തിന് കത്തെഴുതിയത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാത്രമല്ല 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം തുടരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സി.പി.എമ്മുമായി ചേര്‍ന്ന് ബംഗാളില്‍ ഭരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മാസം പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ രഞ്ജന്‍ ചൗദരി ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്.