വൈദേകം റിസോർട്ടിന്റെ ഓഹരികൾ ഇ.പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു
കണ്ണൂർ: വിവാദമായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ ഇ.പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു. ഭാര്യയുടേയും മകന്റെയും പേരിലുള്ള ഓഹരികളാണ് വിൽക്കുന്നത്. 91.99 ലക്ഷം മൂല്യമുള്ള 9199 ഓഹരികളാണ് വിൽക്കുന്നത്.…
;കണ്ണൂർ: വിവാദമായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ ഇ.പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു. ഭാര്യയുടേയും മകന്റെയും പേരിലുള്ള ഓഹരികളാണ് വിൽക്കുന്നത്. 91.99 ലക്ഷം മൂല്യമുള്ള 9199 ഓഹരികളാണ് വിൽക്കുന്നത്. ഇ.പിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ 81.99 ലക്ഷം രൂപയുടെ ഓഹരികളും മകൻ ജെയ്സന്റെ പേരിൽ 10 ലക്ഷം രൂപയുടെ ഓഹരികളുമാണുള്ളത്.
ഓഹരികൾ ഒഴിവാക്കാൻ തയാറാണെന്ന് ഇ.പിയുടെ കുടുംബം റിസോർട്ടിന്റെ ഡയറക്ടർബോർഡിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഇ.പിയുടെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് വിവാദമുയർന്നിരുന്നു. അതിനിടെ വൈദേകം റിസോർട്ടിന്റെ സി.ഇ.ഒ സ്ഥാനം രാജിവെച്ചു.
വിവാദമായ വൈദേകം റിസോർട്ട് സംബന്ധിച്ച് ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റിസോർട്ടിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.