അൽനസ്‌റിനെ തോൽപ്പിച്ച് ഇത്തിഹാദ് ഒന്നാമത്, ക്രിസ്റ്റ്യാനോക്ക് നിരാശ
ജിദ്ദ- ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജിദ്ദയിലെ ഫുട്‌ബോൾ രാവ് സമ്മാനിച്ചത് നിരാശ. റോഷൻ സൗദി ലീഗ് ഫുട്‌ബോളിൽ ബദ്ധവൈരികളായ ഇത്തിഹാദിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ…
;ജിദ്ദ- ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജിദ്ദയിലെ ഫുട്‌ബോൾ രാവ് സമ്മാനിച്ചത് നിരാശ. റോഷൻ സൗദി ലീഗ് ഫുട്‌ബോളിൽ ബദ്ധവൈരികളായ ഇത്തിഹാദിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്നസ്ർ പോയിന്റ് പട്ടികയിൽ രണ്ടാമതായി. ഒന്നാം സ്ഥാനം ഇത്തിഹാദ് തിരിച്ചുപിടിക്കുകയും ചെയ്തു.
സൗദി ക്ലബിൽ എത്തിയ ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ജിദ്ദയിൽ കളിച്ചത്. മത്സരത്തിന്റെ എൺപതാം മിനിറ്റിൽ റൊമാരിഞ്ഞോ ഇത്തിഹാദിന് വേണ്ടി നസ്‌റിന്റെ വല കുലുക്കി. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം കൊണ്ടും ബദ്ധവൈരികളുടെ പോരാട്ടം എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ മത്സരത്തിൽ താരത്തിന് കാര്യമായി ഒന്നും ചെയ്യാനുമായില്ല. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം.കഴിഞ്ഞ മത്സരത്തിലും ക്രിസ്റ്റ്യാനോക്ക് ഗോൾ നേടാനായിരുന്നില്ല. അവസാന വിസിൽ മുഴങ്ങിയതോടെ നിരാശനായാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്.