തൊണ്ടിമുതലില്‍ കൃത്രിമത്വം: ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍…

By :  Editor
Update: 2023-03-10 05:22 GMT

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ആന്റണി രാജുവും കോടതി ക്ലാര്‍ക്ക് ജോസും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്. എന്നാല്‍ കേസ് ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്നും വയക്തമാക്കി.

ദൈവത്തിന് നന്ദിയെന്നായിരുന്നു വിധിയോട് ആന്റണി രാജുവിന്റെ പ്രതികരണം. കേസിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയും തോല്‍പ്പിച്ച മന്ത്രിയുമാണ്. കേസിനു പിന്നിലുള്ളവരോടും വേട്ടയാടിയവരോടും ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ലഹരികേസില്‍ നിന്ന് വിദേശ പൗരനെ രക്ഷിക്കാന്‍ പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു പ്രതിയെ രക്ഷിക്കുന്നതിന് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.

Tags:    

Similar News