നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ അ​കാ​ര​ണ​മാ​യി പി​ടി​ച്ചു വെക്കുന്നു ; ഗവർണറെ ‘പൂട്ടാൻ’ സർക്കാർ സുപ്രീംകോടതിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ അ​കാ​ര​ണ​മാ​യി പി​ടി​ച്ചു​വെ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ. ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച്​ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ…

By :  Editor
Update: 2023-03-13 22:30 GMT

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ അ​കാ​ര​ണ​മാ​യി പി​ടി​ച്ചു​വെ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ. ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച്​ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ വി​വ​രം. ആ​വ​ശ്യ​മി​ല്ലാ​ത്ത പി​ടി​വാ​ശി​യാ​ണ്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റേ​തെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മ​ന്ത്രി​മാ​ർ നേ​രി​ട്ട്​ രാ​ജ്ഭ​വ​നി​ലെ​ത്തി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടും ഗ​വ​ർ​ണ​ർ തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത​തി​ലാ​ണ്​ സ​ർ​ക്കാ​റി​ന്​ അ​തൃ​പ്തി. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ളാ​ണ്​ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ക​യോ വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​യ​ക്കു​ക​യോ ചെ​യ്യാം. അ​ല്ലെ​ങ്കി​ൽ രാ​ഷ്ട്ര​പ​തി​ക്ക്​ അ​യ​ക്കാം. അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട ചി​ല ബി​ല്ലു​ക​ളാ​ണ്​ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ പി​ടി​ച്ചു​വെ​ച്ച​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന്​ നേ​ര​ത്ത സ​ർ​ക്കാ​റി​ന്​ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​ർ ബി​ല്ലു​ക​ൾ ഒ​പ്പി​ടാ​ത്ത പ്ര​ശ്ന​ത്തി​ൽ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ രീ​തി​യി​ലു​ള്ള നീ​ക്ക​മാ​ണ്​ കേ​ര​ള​വും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ട്ട്​ ബി​ല്ലു​ക​ളാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പി​ടാ​നു​ള്ള​ത്. ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​നു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ര​ണ്ടു​ത​വ​ണ ഗ​വ​ർ​ണ​ർ​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി ന​ൽ​കാ​ത്ത​ത്​ സ​ർ​ക്കാ​റി​ന്​ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കും.

Tags:    

Similar News