ലിവർപൂൾ മാഡ്രിഡിൽ വന്ന് ഞങ്ങളെ തോൽപ്പിക്കാൻ കഴിവുള്ളവരാണ്, കരുതലോടെ കളിക്കണം ; ആഞ്ചലോട്ടി
ചാമ്പ്യൻസ് ലീഗ് അവസാന 16-ന്റെ രണ്ടാം പാദത്തിൽ ലിവർപൂളിനെ നേരിടുമ്പോൾ ക്വാർട്ടർ ഉറപ്പിച്ചു എന്ന് തന്റെ കളിക്കാർ കരുതരുതെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി പറഞ്ഞു.…
ചാമ്പ്യൻസ് ലീഗ് അവസാന 16-ന്റെ രണ്ടാം പാദത്തിൽ ലിവർപൂളിനെ നേരിടുമ്പോൾ ക്വാർട്ടർ ഉറപ്പിച്ചു എന്ന് തന്റെ കളിക്കാർ കരുതരുതെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി പറഞ്ഞു. കഴിഞ്ഞ മാസം, യൂറോപ്യൻ ചാമ്പ്യന്മാർ ആൻഫീൽഡിൽ ചെന്ന് 5-2ന് ആദ്യ പാദം വിജയിച്ചിരുന്നു. ആ ഫലം ആഞ്ചലോട്ടിയുടെ ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനുള്ള ശക്തമായ മുൻതൂക്കം നൽകുന്നുണ്ട്.
രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന് ജയിക്കാൻ തങ്ങൾക്ക് മുമ്പ് ആയിട്ടുണ്ട്. ലിവർപൂളിനും അതുപോലെ ആകും എന്ന്യ്ൻ കരുതലോടെ കളിയെ നേരിടണം എന്നും ആഞ്ചലോട്ടി പറയുന്നു.
“ആൻഫീൽഡിൽ ഞങ്ങൾ കളി ആരംഭിച്ചതിനേക്കാൾ മികച്ച രീതിയിൽ ഞങ്ങൾ കളി ആരംഭിക്കണം. പ്രതിരോധവും ആക്രമണവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തണം, ആൻഫീൽഡിൽ ആദ്യത്തെ 15 മിനിറ്റിനുള്ളിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടു, അത് ആവർത്തിക്കരുത്” റയൽ മാഡ്രിഡ് മാനേജർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“നമ്മൾ ഉറങ്ങരുത്, കഴിഞ്ഞ മത്സരത്തിൽർ ഫലം മനസ്സിൽ വെച്ച് കളിക്കരുത്. വിജയത്തിനായി കളിക്കും. മറ്റ് വഴികളൊന്നുമില്ല.” ആഞ്ചലോട്ടി പറഞ്ഞു.