ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് കുട്ടികളുമായി വനത്തിൽ കയറി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

പാലക്കാട്: അട്ടപ്പാടിയിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തിൽ കയറി. വിവരമറിഞ്ഞെത്തിയ ആശാപ്രവർത്തകർ ഒരു കുട്ടിയെ രക്ഷിച്ചു. യുവാവിനും മറ്റൊരു കുട്ടിക്കും വേണ്ടി അഗളി…

;

By :  Editor
Update: 2023-03-25 05:06 GMT

പാലക്കാട്: അട്ടപ്പാടിയിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തിൽ കയറി. വിവരമറിഞ്ഞെത്തിയ ആശാപ്രവർത്തകർ ഒരു കുട്ടിയെ രക്ഷിച്ചു. യുവാവിനും മറ്റൊരു കുട്ടിക്കും വേണ്ടി അഗളി വനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയാണ്.

ചിറ്റൂർ ഊരിൽ താമസിക്കുന്ന യുവാവാണ് തന്‍റെ കുട്ടികളുമായി വനത്തിനുള്ളിലേക്ക് പോയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇയാൾ മദ്യപിച്ച് അംഗണവാടിയിൽ എത്തി കുട്ടികളെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതുകൊണ്ട് അംഗണവാടി ജീവനക്കാരിക്ക് സംശയം തോന്നിയതിനാൽ കുട്ടികളെ കൊണ്ടു പോകുന്നതിനെ തടഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണി മുഴക്കി കുട്ടികളെയും കൂട്ടി പോകുകയായിരുന്നു.

തുടർന്ന് ജീവനക്കാരി ആശാവർക്കർമാരെയും പോലീസിനെയും വിവരമറിച്ചു. ഇവർ പിന്നാലെ പോയി ഒരു കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രണ്ടാമത്തെ കുട്ടിയേയും കൊണ്ട് ഇയാൾ കാടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വനത്തിൽ ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News