കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇരുപതാം സ്വര്‍ണവും പൊരുതി നേടി ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി പങ്കെടുക്കുന്ന മേരികോം അടക്കം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ബോക്‌സിംഗില്‍ സ്വര്‍ണം നേടി. ഇത് കൂടാതെ പുരുഷന്മാരുടെ ഷൂട്ടിംഗിലും ഇന്ത്യ…

By :  Editor
Update: 2018-04-13 23:27 GMT

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി പങ്കെടുക്കുന്ന മേരികോം അടക്കം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ബോക്‌സിംഗില്‍ സ്വര്‍ണം നേടി. ഇത് കൂടാതെ പുരുഷന്മാരുടെ ഷൂട്ടിംഗിലും ഇന്ത്യ സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 20 ആയി.

വനിതകളുടെ 48 കിലോഗ്രാമിലായിരുന്നു മേരികോമിന്റെ സ്വര്‍ണം. ഫൈനലില്‍ വടക്കന്‍ അയര്‍ലണ്ടിന്റെ ക്രിസ്റ്റിന ഒഹാരയെ പരാജയപ്പെടുത്തിയാണ് മേരികോം ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം സമ്മാനിച്ചത്. ലോക ചാമ്പ്യനും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മുപ്പത്തിയഞ്ചുകാരി മേരികോമിന്റെ ശേഖരത്തില്‍ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്.

പുരുഷന്മാരുടെ ബോക്‌സിംഗ് 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കിയാണ് സ്വര്‍ണം നേടിയ മറ്റൊരു താരം. ഫൈനലില്‍ ഇര്‍വിനെ 41നായിരുന്നു സോളങ്കിയുടെ വിജയം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ സഞ്ജീവ് രജപുത്താണ് സ്വര്‍ണം നേടിയത്.

Similar News