എ.സി മിലാൻ അക്കാദമി കേരള ടീം അന്താരാഷ്ട്ര ഫുട്ബാളിന് ഇറ്റലിയിലേക്ക്

കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ അക്കാദമി കേരളയുടെ ടീം പങ്കെടുക്കും. 30ഓളം…

;

By :  Editor
Update: 2023-03-27 14:12 GMT

കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ അക്കാദമി കേരളയുടെ ടീം പങ്കെടുക്കും. 30ഓളം രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്താണ് മത്സരിക്കുന്നതെന്ന് മിലൻ അക്കാദമി കേരള ഭാരവാഹികൾ അറിയിച്ചു. എ.സി മിലാന്റെ ആസ്ഥാനവും മ്യൂസിയവും സന്ദർശിക്കുന്നതിനു പുറമേ എ.സി മിലാനും നാപോളിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം കാണാനുള്ള അവസരവും ലഭിക്കും.അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരെ ഉണ്ടാക്കിയെടുക്കാനാരംഭിച്ച അക്കാദമി നിലവിൽ കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്.

Tags:    

Similar News