നടു റോഡിൽ ഗുണ്ടായിസം; കമ്പിവടികൊണ്ട് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ
കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോ ഡ്രൈവറായ…
;കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോ ഡ്രൈവറായ വിജിത്തിനെ അൻസിയ ആക്രമിച്ചത്.
പ്രദേശത്ത് തയ്യൽ കട നടത്തിവരികയാണ് അൻസിയ. കഴിഞ്ഞ ആഴ്ച കടയ്ക്ക് മുൻപിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ പേരിൽ അൻസിയ പ്രദേശവാസികളായ സ്ത്രീകളോട് തർക്കിക്കുകയും ഇതിൽ ഒരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വിജിത്തിനെ ഇവർ മർദ്ദിച്ചത്.
ഇന്നലെ ഓട്ടോ സ്റ്റാൻഡിൽ ആയുധവമായി എത്തിയ അൻസിയ ഇക്കാര്യം ചോദ്യം ചെയ്ത് വിജിത്തിനെ അടിയ്ക്കുകയായിരുന്നു. കമ്പികൊണ്ടുള്ള അടിയേറ്റ് വിജിത്ത് നിലത്ത് വീണു. ഇതിന് പിന്നാലെ വിജിത്തിനെ അസഭ്യം വിളിച്ച് അൻസിയ അവിടെ നിന്നും പോകുകയായിരുന്നു.
അവശനായ വിജിത്തിനെ മറ്റ് ഡ്രൈവർമാരും പ്രദേശത്തെ വ്യാപാരികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ഇയാളുടെ വലതു കൈ ആണ് ഒടിഞ്ഞത്. ആശുപത്രി വിട്ടതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അൻസിയയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ എസ്‌സിഎസ്ടി പീഡന നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്.