അരിക്കൊമ്പനെ പിടിക്കാനാകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ, കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക. കഴി‍ഞ്ഞ ഞായറാഴ്ച…

By :  Editor
Update: 2023-03-28 23:01 GMT

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക.

കഴി‍ഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാൻ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. അരിക്കൊമ്പനെക്കൊണ്ട് പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.. അതേസമയം വിധി എതിരായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിന് വനം വകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പൻ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമുള്ളത്.

Tags:    

Similar News