സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി…

;

By :  Editor
Update: 2023-03-28 23:40 GMT

പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവര്‍ത്തകനും നൂറണി സ്വദേശിയുമായ ബവീര്‍(31) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്.

പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചുള്ള കവര്‍ച്ച. സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍‌ തമിഴ്നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാലുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

26ന് പുലർച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശൂരിലെ ജ്വല്ലറിയിൽനിന്നു തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി സ്വകാര്യ ബസിൽ മടങ്ങിവരികയായിരുന്നു വ്യാപാരി.

Tags:    

Similar News