വീട്ടിലെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ; വീടിനു പിന്നിൽ നക്ഷത്ര ആമ

കടയ്ക്കൽ∙ വീടിന്റെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ. മറ്റൊരു വീടിനു സമീപത്തെ ചാലിൽ നക്ഷത്ര ആമ. ‍ഇന്നലെ രാവിലെ 8.30നാണ് കാട്ടാമ്പള്ളി പ്രശാന്തിയിൽ സുരേന്ദ്രൻ പിള്ളയുടെ വീട്ടിൽ കേഴ മാൻ…

;

By :  Editor
Update: 2023-03-29 12:51 GMT

കടയ്ക്കൽ∙ വീടിന്റെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ. മറ്റൊരു വീടിനു സമീപത്തെ ചാലിൽ നക്ഷത്ര ആമ. ‍ഇന്നലെ രാവിലെ 8.30നാണ് കാട്ടാമ്പള്ളി പ്രശാന്തിയിൽ സുരേന്ദ്രൻ പിള്ളയുടെ വീട്ടിൽ കേഴ മാൻ എത്തിയത്. ഓയിൽ പാം എസ്റ്റേറ്റിനോടു ചേർന്നുള്ള വനത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.

രാവിലെ മറ്റു മൃഗങ്ങളെ ഭയന്നു വനത്തിൽ നിന്നു കൂട്ടംതെറ്റിയെത്തിയതും ആകാം. വീട്ടുകാർ മാനിനെ മുറിയിൽ പൂട്ടിയിട്ട ശേഷം അഞ്ചൽ വനം റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മാനിനെ കാണാൻ നാട്ടുകാരും എത്തി. സെക്‌ഷൻ വനം ബീറ്റ് ഓഫിസർ നൗഷാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തി മാനിനെ കൊണ്ടു പോയി. പിന്നീട് ശെന്തുരുണി വനത്തിൽ വിട്ടു.

കഴിഞ്ഞ ദിവസം വൈകിട്ടാണു മണ്ണൂർ ആർ.പി.കോട്ടേജിൽ എസ്.പ്രദീഷിന്റെ വീടിന്റെ പിൻഭാഗത്തു ചാലിൽ നക്ഷത്ര ആമയെ കണ്ടത്.

ആമയെ വീടിനകത്തു സൂക്ഷിച്ചു. ഇന്നലെ രാവിലെ വിവരം അറിഞ്ഞു നാട്ടുകാർ പ്രദീഷിന്റെ വീട്ടിൽ എത്തി. അഞ്ചൽ വനം റേഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നലെ രാവിലെ സെക്‌ഷൻ വനം ബീറ്റ് ഓഫിസർ നൗഷാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ രെത്തി ആമയെ കൊണ്ടു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തും.

Tags:    

Similar News