കൊതുകുതിരിയില്‍നിന്ന് തീപടര്‍ന്നു; ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു

വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹിയിലെ ശാസ്ത്രിനഗര്‍ മേഖലയിലെ മസര്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍…

;

By :  Editor
Update: 2023-03-31 05:21 GMT

വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹിയിലെ ശാസ്ത്രിനഗര്‍ മേഖലയിലെ മസര്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊതുകു തിരിയിൽനിന്ന് തീപർടന്നാണ് അപകടമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ആറുമാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ രണ്ടുപേരില്‍ ഒരാള്‍ പതിനഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടിയും മറ്റേയാള്‍ പുരുഷനുമാണ്.

രാത്രി കത്തിച്ചുവെച്ചിരുന്ന കൊതുകുതിരി കിടക്കയിലേക്ക് വീണ് വീടിന് തീപടരുകയായിരുന്നെന്നാണ് വിവരം. കൊതുകുതിരിയില്‍നിന്ന് പുറത്തെത്തിയ വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുടുംബാംഗങ്ങള്‍ പിന്നീട് ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നെന്ന് ഡി.സി.പി. ജോയ് ടിക്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു
Tags:    

Similar News