തൃശൂരില്‍ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ചു; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍, ദുരൂഹത
തൃശൂർ : അവണൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രാവിലെ രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രനെ…
;തൃശൂർ : അവണൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രാവിലെ രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചായിരുന്നു മരണം.
ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ അവശനിലയിലാണ്. നാലു പേർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ വീട്ടിൽനിന്ന് കഴിച്ച ഇഡ്ഡലിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശീന്ദ്രന്റെ മകൻ പുറത്ത് പോയതിനാൽ ഇയാൾ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല.