ഭക്ഷണത്തെചൊല്ലി കടുവകളുമായി സംഘര്‍ഷം പതിവാകുന്നു ; കാട്ടുനായ്ക്കള്‍ മറ്റു വനമേഖലകളിലേക്കു ചേക്കേറുന്നു ; മ്ലാവ്, മാന്‍ തുടങ്ങിയവയുടെ എണ്ണത്തിലും വലിയ​തോതില്‍ കുറവ്

കേരളത്തിലെ പ്രൊജക്ട് ടൈഗര്‍ വനമേഖലയില്‍ കാട്ടുനായ്ക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രൊജക്ട് ടൈഗര്‍ വനമേഖലയില്‍ സ്ഥാപിച്ചിട്ടുള്ള കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. കടുവയുമായുള്ള സംഘര്‍ഷം കൂടിയതോടെ…

;

By :  Editor
Update: 2023-04-11 21:46 GMT

കേരളത്തിലെ പ്രൊജക്ട് ടൈഗര്‍ വനമേഖലയില്‍ കാട്ടുനായ്ക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രൊജക്ട് ടൈഗര്‍ വനമേഖലയില്‍ സ്ഥാപിച്ചിട്ടുള്ള കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്.

കടുവയുമായുള്ള സംഘര്‍ഷം കൂടിയതോടെ കാട്ടുനായ്ക്കള്‍ വന്‍തോതില്‍ മറ്റു വനമേഖലകളിലേക്കു ചേക്കേറുന്നതായും വ്യക്തമായിട്ടുണ്ട്. കാട്ടുനായ്ക്കള്‍ കൂടിയതോടെ മറ്റു വനമേഖലകളില്‍ മ്ലാവ്, മാന്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. സസ്യാഹാരികളായ ജന്തുക്കളെയാണു കടുവയും കാട്ടുനായ്ക്കളും ആഹാരമാക്കുന്നത്. ഭക്ഷണത്തെചൊല്ലി കടുവകളുമായി സംഘര്‍ഷം പതിവായതാണു കാട്ടുനായ്ക്കള്‍ കടുവാസങ്കേതങ്ങള്‍ ഒഴിവാക്കാന്‍ കാരണമെന്നാണു വന്യജീവി ഗവേഷകരുടെ നിഗമനം.

കടുവാ സങ്കേതങ്ങള്‍ വിട്ടു കാട്ടുനായ്ക്കള്‍ മറ്റു വനമേഖലകളില്‍ ചേക്കേറുന്നതു മനുഷ്യര്‍ക്കു മാത്രമല്ല, വളര്‍ത്തുജീവികള്‍ക്കും ഭീഷണിയാണ്. മ്ലാവുകളെയും മാനുകളെയും പുഴയില്‍ ചാടിച്ചശേഷമാണു കാട്ടുനായ്ക്കള്‍ ഭക്ഷണമാക്കുന്നത്. കാട്ടുനായ്ക്കളുടെ ഭീഷണി ഏറിയതോടെ നാട്ടുകാര്‍ വനമേഖലയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് ഏറെ കുറച്ചിരിക്കുകയാണ്.

കൂണ്‍ അല്‍ഫാനീസ് എന്ന ശാസ്ത്രീയ നാമമുള്ള കാട്ടുനായ്ക്കള്‍ വളരെ അപകടകാരികളാണെന്നു വനപാലകര്‍ പറയുന്നു. വേട്ടയിലുള്‍പ്പെടെ ചെന്നായ്ക്കളുമായി ഇവയ്ക്കു സാമ്യമുണ്ട്. എത്ര വലിയ ഇരയായാലും രണ്ടോ മൂന്നോ നായ്ക്കള്‍ ചേര്‍ന്നു കീഴ്‌പ്പെടുത്തും. ഇര ഓടിരക്ഷപ്പെടാതിരിക്കാന്‍ കണ്ണിലാകും ആദ്യ ആക്രമണം. കഴിഞ്ഞ സെപ്റ്റംബറില്‍ കുട്ടമ്പുഴ വനമേഖലയില്‍ മേയാന്‍ വിട്ട പോത്തിനെ പുഴയില്‍ വീഴ്ത്തിയശേഷം കൊന്നുതിന്നിരുന്നു. ഇര തേടുന്ന സമയത്തു മനുഷ്യരെ കണ്ടാലും ഉപദ്രവിക്കുന്ന ശീലമുണ്ട്.

Tags:    

Similar News