വിക്ടർ ടി. തോമസ് ബി.ജെ.പിയിൽ ചേർന്നു
കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ബി.ജെ.പിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേകറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്.…
;കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ബി.ജെ.പിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേകറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
ഞായറാഴ്ച അദ്ദേഹം കൊച്ചിയിലെ ബി.ജെ.പി ഓഫിസിലെത്തിയാണ് അംഗത്വമെടുത്തത്. വിക്ടർ ടി. തോമസ് ജോണി നെല്ലൂരിന്റെ പാർട്ടിയിലേക്ക് പോകുമെന്ന പ്രചാരണമുണ്ടായിരുന്നു. കാലുവാരുന്നതിൽ വലിയ മത്സരമാണ് യു.ഡി.എഫിൽ നടക്കുന്നതെന്ന് തുടർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ വിക്ടർ ആരോപിച്ചു. ഇത്തരം അനുഭവമാണ് തനിക്ക് അവിടെനിന്ന് ഉണ്ടായത്. അതിനാൽ പ്രയാസത്തോടെയാണ് യു.ഡി.എഫിൽ തുടർന്നത്.
കേരളത്തിന്റെ വികസനമാണ് ലക്ഷ്യം. അതിനാലാണ് ബി.ജെ.പി.യിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പത്തനംതിട്ട, എറണാകുളം ജില്ല പ്രസിഡന്‍റുമാരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.