പോര്‍ച്ചുഗലും സ്പെയ്നും ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു
അവസാന കളിയില്‍ സമനിലയുമായി രക്ഷപ്പെട്ട പോര്‍ച്ചുഗലും സ്പെയ്നും ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൊറോക്കോ സ്പെയ്നിനെ 2-2ന് പിടിച്ചുനിര്‍ത്തിയപ്പോള്‍ ഇറാന്‍ 1-1ന് പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. 30ന് പ്രീക്വാര്‍ട്ടറില്‍…
;അവസാന കളിയില്‍ സമനിലയുമായി രക്ഷപ്പെട്ട പോര്‍ച്ചുഗലും സ്പെയ്നും ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൊറോക്കോ സ്പെയ്നിനെ 2-2ന് പിടിച്ചുനിര്‍ത്തിയപ്പോള്‍ ഇറാന്‍ 1-1ന് പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. 30ന് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേപോര്‍ച്ചുഗലിനെയും ജൂലൈ ഒന്നിന് സ്പെയ്ന്‍ റഷ്യയെയും നേരിടും. ഗ്രൂപ്പ് ബിയില്‍ സ്പെയ്നിനും പോര്‍ച്ചുഗലിനും അഞ്ചു പോയന്റാണുള്ളത്. ഗോള്‍ ശരാശരിയിലും ഇരുടീമും തുല്യം. കൂടുതല്‍ ഗോളടിച്ചതിന്റെ ആനുകൂല്യത്തില്‍ സ്പെയ്ന്‍ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി. ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് എ ജേതാക്കളായി. അവസാന മത്സരത്തില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് സൗദി അറേബ്യ വിജയവുമായി മടങ്ങി. മൂന്നാംജയത്തോടെ ഉറുഗ്വേക്ക് ഒമ്ബതു പോയിന്റായി. റഷ്യക്ക് ആറും സൗദിക്ക് മൂന്നും. മൂന്ന് കളിയും തോറ്റാണ് ഈജിപ്തിന്റെ മടക്കം. ലൂയിസ് സുവാരസ്, എഡിന്‍സണ്‍ കവാനി എന്നിവര്‍ ഉറുഗ്വേക്കായി ഗോളടിച്ചു.