പാലക്കാട് ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം; വൻതോതിൽ വാതക ചോർച്ച

പാലക്കാട്: വാളയാറിൽ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന്…

;

By :  Editor
Update: 2023-04-27 06:50 GMT

പാലക്കാട്: വാളയാറിൽ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായി. പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിലാണ് സംഭവം.

കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് വാതകവുമായി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. സംഭവം അറിയിച്ചതിനെ തുടർന്ന് നാല് സെറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ടാങ്കറിലുണ്ടായിരുന്ന വാതകം മുഴുവനും നിര്‍വീര്യമാക്കി. പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. വാതക ചോർച്ച പൂർണ്ണമായും നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അപകടാവസ്ഥയില്ലെന്നും ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചുവെന്നും അധികൃതർ അറിയിച്ചു.

Tags:    

Similar News