വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത് ; സിപിഎം നിലപാട് വ്യക്തമാക്കണം: പി.എം.എ. സലാം

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി…

By :  Editor
Update: 2023-04-28 06:42 GMT

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷങ്ങൾക്ക് മുമ്പ് വി.എസ് പറഞ്ഞത്. ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.

ഈ സിനിമയുടെ ട്രെയിലറിലും വി.എസിനെയാണ് ഔദ്യോഗിക സ്രോതസായി ഉയർത്തിക്കാട്ടുന്നത്. വി.എസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാവണം’.– പി.എം.എ സലാം പറഞ്ഞു. മതസ്പർധയുണ്ടാക്കുന്ന സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News