പാലക്കാട് പടക്ക നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു
പാലക്കാട്: പാലക്കാട് കേരളശ്ശേരിയില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശേരി കാവിൽ അബ്ദുള്‍ റസാഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന് പടക്കനിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച ചായ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ…
;പാലക്കാട്: പാലക്കാട് കേരളശ്ശേരിയില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശേരി കാവിൽ അബ്ദുള്‍ റസാഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന് പടക്കനിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച ചായ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.
രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സമീപവാസികള്‍ ആദ്യം കരുതിയത്. സ്ഥലത്തെത്തിയപ്പോഴാണ് പടക്കനിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ സൂക്ഷിച്ച സ്ഥാലത്താണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമായത്.
പടക്കനിര്‍മ്മാണ സമയത്ത് റസാഖ് വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹത്തിന്റെ ഭാര്യ സമീപത്തുള്ള വീട്ടിലായിരുന്നുവെന്ന് കണ്ടെത്തി. സ്‌ഫോടനത്തിന് ശേഷം വീട്ടുടമ റസാഖിനെ കാണാനില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പൊലീസും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.