പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം നാലിരട്ടി ആളുകളാണ് സംഘടനയില്‍ ചേര്‍ന്നത്: ആര്‍എസ്എസ്
കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വരവോടെ സംഘടനയിലേക്ക് ചേരാന്‍ ആളുകളുടെ ഒഴുക്കൊണെന്ന് ആര്‍എസ്എസ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം സംഘടനയില്‍ ചേരാനുള്ള അപേക്ഷകര്‍…
കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വരവോടെ സംഘടനയിലേക്ക് ചേരാന്‍ ആളുകളുടെ ഒഴുക്കൊണെന്ന് ആര്‍എസ്എസ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം സംഘടനയില്‍ ചേരാനുള്ള അപേക്ഷകര്‍ നാലിരട്ടിയായി വര്‍ധിച്ചെന്ന് ആര്‍എസ്എസ് ദക്ഷിണ്‍ ബംഗ പ്രാന്ത് പ്രചാര്‍ പ്രമുഖ് ബിപ്ലബ് റേ പറഞ്ഞു. പ്രണബിന്റെ സന്ദര്‍ശനത്തിന് മുമ്പ് ദിനംപ്രതി ശരാശരി 400 പേരാണ് പോര്‍ട്ടലിലൂടെ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴിലെ പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം ശരാശരി 1200 പേരാണ് ദിവസവും അപേക്ഷിക്കുന്നത്. ജൂണ്‍ ഏഴിന് വന്ന അപേക്ഷകള്‍ 1779 ആണ്. സംഘടനയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരില്‍ 40 ശതമാനവും ബംഗാളില്‍ നിന്നാണെന്ന് ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു.