പതഞ്ജലിക്കെതിരെ കോടതികളിൽ 11 കേസുകൾ; പത്തെണ്ണവും കേരളത്തിൽ

കോ​ഴി​ക്കോ​ട്-​നാ​ല്, പാ​ല​ക്കാ​ട്-​മൂ​ന്ന്, എ​റ​ണാ​കു​ളം-​ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം-​ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്

Update: 2024-11-14 03:09 GMT

പാ​ല​ക്കാ​ട്: പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11 കേ​സു​ക​ൾ. ഇ​തി​ൽ 10 കേ​സു​ക​ളും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ ഡ്ര​ഗ്സ് വി​ഭാ​ഗ​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.


Full View


കോ​ഴി​ക്കോ​ട്-​നാ​ല്, പാ​ല​ക്കാ​ട്-​മൂ​ന്ന്, എ​റ​ണാ​കു​ളം-​ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം-​ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്. കൂ​ടാ​തെ, ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​ദ്വാ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ന​ബ്ൾ അ​ഡ്വൈ​ർ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 സെ​ക്ഷ​ൻ 3(ഡി) ​പ്ര​കാ​രം ച​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ച്ചും ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്തും തെ​റ്റി​ദ്ധാ​ര​ണ ജ​നി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ നി​ർ​മാ​ണ യൂ​നി​റ്റാ​യ ദി​വ്യ ഫാ​ർ​മ​സി ഉ​ട​മ​ക​ളാ​യ ദി​വ്യ​യോ​ഗ മ​ന്ദി​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബാ​ബ രാം​ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്ത​ത്.

തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ആ​റു മാ​സം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. രാം​ദേ​വും ബാ​ല​കൃ​ഷ്ണ​യും ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ങ്കി​ലും വി​വി​ധ കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഫ​യ​ൽ​ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലൊ​ന്നി​ൽ 2025 ജ​നു​വ​രി 30നും ​മ​​റ്റൊ​ന്നി​ൽ ​2025 ഫെ​ബ്രു​വ​രി 17നും ​പ്ര​തി​​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ​യ​ൽ​ചെ​യ്ത കേ​സ് ഈ ​മാ​സം 21ന് ​പ​രി​ഗ​ണി​ക്കും.

2023 ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​ത​ഞ്ജ​ലി​യു​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ കെ. ​സു​ജി​ത് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്റ് ഡ്ര​ഗ്സ് ​ക​​ൺ​ട്രോ​ള​ർ ​ഷാ​ജി എം. ​വ​ർ​ഗീ​സ് രൂ​പ​വ​ത്ക​രി​ച്ച സ്​​പെ​ഷ​ൽ സ്ക്വാ​ഡാ​ണ് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി-​നാ​ലി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യി കേ​സ് ഫ​യ​ൽ​ചെ​യ്ത​ത്.

നി​രോ​ധി​ക്ക​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലൂ​ടെ ച​ട്ടം ലം​ഘി​ച്ച​തി​ന് ദി​വ്യ ഫാ​ർ​മ​സി​ക്കെ​തി​രെ സം​സ്ഥാ​ന ഡ്ര​ഗ്സ് വി​ഭാ​ഗം ഇ​തു​വ​രെ 29 പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ (എ​ഫ്.​ഐ.​ആ​ർ) സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യോ​രോ​ന്നാ​യി കോ​ട​തി​യി​ൽ എ​ത്തു​ന്നു​ണ്ട്. ഡോ. ​​കെ.​വി. ബാ​ബു ത​ന്നെ​യാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ലും പ​രാ​തി ന​ൽ​കി​യ​ത്.


Tags:    

Similar News