പ്രതിയെ വിലങ്ങിട്ട് പരിശോധനയ്ക്ക് കൊണ്ടുവരണം; പോലീസിനോട് നിർദ്ദേശവുമായി വനിതാ ഡോക്ടർ
തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്ക് പ്രതിയെ കൈയ്യിൽ വിലങ്ങിട്ട് കൊണ്ടുവന്നാൽ മതിയെന്ന നിർദ്ദേശവുമായി വനിതാ ഡോക്ടർ. വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയെ വിലങ്ങ് അണിയിച്ച് കൊണ്ടുവരാൻ രേഖാമൂലമാണ്…
തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്ക് പ്രതിയെ കൈയ്യിൽ വിലങ്ങിട്ട് കൊണ്ടുവന്നാൽ മതിയെന്ന നിർദ്ദേശവുമായി വനിതാ ഡോക്ടർ. വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയെ വിലങ്ങ് അണിയിച്ച് കൊണ്ടുവരാൻ രേഖാമൂലമാണ് ഡോക്ടർ നിർദ്ദേശിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പോലീസുകാർക്ക് ഈ നിർദ്ദേശം നൽകിയത്.
വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കൈയ്യിൽ വിലങ്ങില്ലെന്ന് കണ്ടെത്തിയ ഡോക്ടർ കുറിപ്പ് എഴുതി നൽകി. ഹാന്റ് കഫ് ഇട്ട് പ്രതിയെ പരിശോധനയ്ക്ക് കൊണ്ടുവരണമെന്നാണ് കുറിപ്പിൽ ആവശ്യപ്പെട്ടത്.ഇതിനെ സംബദ്ധിച്ച് ഡോക്ടറുടെ പ്രതികരണം ലഭിച്ചിട്ടില്ല
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ വനിതാ ഡോക്ടർ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഈ സാഹചര്യത്തിൽ കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുത് എന്ന ആവശ്യമാണ് ഇപ്പോൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഉയരുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ മുൻകരുതലുകൾ വേണമെന്നും നിർദ്ദേശമുണ്ട്.