മയക്കുമരുന്ന് പ്രതി എക്സൈസുകാരനെ വെട്ടിപ്പരിക്കേൽപിച്ചു
കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് വിൽപനക്ക് കൊണ്ടുവന്ന ഒരുകോടി രൂപയുടെ മയക്കുമരുന്ന് എക്സൈസ് പിടിച്ചെടുത്തു. ഒരുകിലോ എം.ഡി.എം.എയും 100 ഗ്രാം ഹഷീഷ് ഓയിലുമാണ് എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി.…
കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് വിൽപനക്ക് കൊണ്ടുവന്ന ഒരുകോടി രൂപയുടെ മയക്കുമരുന്ന് എക്സൈസ് പിടിച്ചെടുത്തു. ഒരുകിലോ എം.ഡി.എം.എയും 100 ഗ്രാം ഹഷീഷ് ഓയിലുമാണ് എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന തലശ്ശേരി കോളയാട് കൊച്ചുപറമ്പിൽ വീട്ടിൽ ചിഞ്ചു മാത്യു (30) എക്സൈസ് സംഘത്തെ കത്തികൊണ്ട് ആക്രമിച്ച് കടന്നുകളഞ്ഞു. ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി. ടോമിയുടെ വലത് ചൂണ്ടുവിരലിനാണ് പരിക്കേറ്റത്.
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ചിഞ്ചു മാത്യുവിനെ ഈയിടെ ഒന്നരക്കിലോ ഹഷീഷ് ഓയിലുമായി തൃശൂർ എക്സൈസ് പിടികൂടിയിരുന്നു. ഇയാളുടെ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് 12 ചെറിയ കുപ്പികളിലായി 100 ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപിച്ചതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.