എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, ഫലമറിയാം ....

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത…

By :  Editor
Update: 2023-05-19 04:22 GMT

Topper Neel Kapoor who got 98.6 in CBSE Board 12th result 2016 of Apeejay school, Navi Mumbai celebrate along with his parents on Saturday. Express photo by Narendra Vaskar, Mumbai 21-05-2016.
Mumbai 21/05/2016 *** Local Caption *** Topper Neel Kapoor who got 98.6 in CBSE Board 12th result 2016 of Apeejay school, Navi Mumbai celebrate along with his parents on Saturday.

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ.

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.

കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു.

വൈകുന്നേരം 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

ഫലമറിയാൻ

∙ എസ്എസ്എൽസി

www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in

https://sslcexam.kerala.gov.in

∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in

∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

Tags:    

Similar News