സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം" ബി.ജെ.പിയുടെ രാപ്പകല്‍ സമരവും പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നടപടികള്‍ക്കെതിരായ ബി.ജെ.പിയുടെ രാപ്പകല്‍ സമരം പുരോഗമിക്കുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്നലെ സമരം ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നടപടികള്‍ക്കെതിരായ ബി.ജെ.പിയുടെ രാപ്പകല്‍ സമരം പുരോഗമിക്കുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്നലെ സമരം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
LDF സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
വിദ്യാഭ്യാസത്തിനും തൊഴിലിനും സാഹചര്യമില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ബംഗാളില്‍ നിന്ന് ചെറുപ്പക്കാര്‍ ജോലി തേടി കേരളത്തിൽ എത്തുന്നതു പോലെ കേരളത്തിലെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി നാടുവിടുകയാണ്. മുഖ്യമന്ത്രിക്ക് നീന്തല്‍ക്കുളം പണിയുന്നതിലും വിദേശയാത്ര നടത്തുന്നതിലുമാണ് താല്പര്യം. ഇത്രയുമേറെ തവണ വിദേശയാത്രക്കായി അനുമതി തേടിയിട്ടുള്ള ഒരു മുഖ്യമന്ത്രി രാജ്യത്തില്ലെന്നും വി മുരളീധരന് കൂട്ടിച്ചേര്‍ത്തു.