ക്രിസ് ഗെയില്‍ ആര്‍.സി.ബിയില്‍ ഇല്ലാത്തതില്‍ ദുഖമുണ്ടെന്ന് ഡാനിയല്‍ വെട്ടോറി

ബംഗളൂരു: ക്രിസ് ഗെയില്‍ ആര്‍.സി.ബിയില്‍ ഇല്ലാത്തതില്‍ ദുഖമുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരീശീലകന്‍ ഡാനിയല്‍ വെട്ടോറി. ടീമിലായിരിക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഗെയില്‍ കാഴ്ച വെച്ചെതെന്നും സങ്കടത്തോടെയാണ് ഗെയിലിനെ…

By :  Editor
Update: 2018-03-22 05:38 GMT

ബംഗളൂരു: ക്രിസ് ഗെയില്‍ ആര്‍.സി.ബിയില്‍ ഇല്ലാത്തതില്‍ ദുഖമുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരീശീലകന്‍ ഡാനിയല്‍ വെട്ടോറി. ടീമിലായിരിക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഗെയില്‍ കാഴ്ച വെച്ചെതെന്നും സങ്കടത്തോടെയാണ് ഗെയിലിനെ വിട്ടു നല്‍കിയതെന്നും വെട്ടോറി പറഞ്ഞു.ഗെയിലിനെ വിട്ടുകൊടുക്കാനുള്ള തീരുമാനം ടീമിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തിയാണന്നും വെട്ടോറി പറഞ്ഞു.ഐ.പി.എല്‍ ഈ സീസണില്‍ ആദ്യ തവണ ലേലത്തിനെടുത്തപ്പോള്‍ ആവശ്യക്കാരില്ലാതിരുന്ന ഗെയ്‌ലിനെ പഞ്ചാബ് 2 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരുന്നു.ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഗെയില്‍ ഏത് ടീമിനും അപകടകാരിയാണെന്നും ഓപ്പണറായി പകരക്കാരുടെ നിരയില്‍ ഗെയിലിനെ പരിഗണിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും സെവാഗ് വ്യക്തമാക്കിയിരുന്നു.

Similar News