കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം: പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍

ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ വിഷു റീലീസ് ചിത്രം കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്‍. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യമാണെന്നും ഈ…

By :  Editor
Update: 2018-04-18 01:45 GMT

ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ വിഷു റീലീസ് ചിത്രം കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്‍. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യമാണെന്നും ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ തമിഴിലോ ആയിരുന്നുവെന്നും കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

..ആദ്യമേ പറയട്ടെ , ഈ ചിത്രം തന്നെ ആകര്‍ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ലെന്നും ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE തന്റെ അഭിപ്രായത്തില്‍ വരാതെ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്തലും എഫ്ബി പോസ്റ്റും ആണിത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം ആണ്. 1995 ലെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നില്‍ ഏല്‍പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ ഇംപാക്ട്. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പഞ്ചാംഗ / തലക്കുറി നിര്‍മാണങ്ങള്‍ക്കു പിന്നിലെ കൂര്‍മ്മ ബുദ്ധികള്‍ക്കും, അഭിനവ പടനായകനിര്‍മാണങ്ങള്‍ക്കും , ഇന്ത്യന്‍ ബയോപ്പിക്കുകളിലെ പൊള്ളവീര്യങ്ങള്‍ക്കു നേരെയുമുള്ള ആക്ഷേപ ചിരി കൂടിയാണിത്.

Similar News