ഹിന്ദുവായി ചമഞ്ഞ് പ്രണയിച്ച് ചതിക്കാൻ നോക്കി; തൻവീർ അക്തറിനെതിരെ പരാതി നൽകാൻ പ്രചോദനമായത് കേരള സ്‌റ്റോറി സിനിമയെന്ന് മോഡൽ മാനവി

പറ്റ്‌ന: ആൺ സുഹൃത്ത് തന്നെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി മോഡൽ. ബിഹാർ സ്വദേശിനിയും റാഞ്ചി ആസ്ഥാനമായുള്ള മോഡലിംഗ് ഏജൻസിയുടെ പ്രമുഖ മോഡലുമായ മാനവിയാണ് വെളിപ്പെടുത്തലുമായി…

By :  Editor
Update: 2023-06-01 08:43 GMT

പറ്റ്‌ന: ആൺ സുഹൃത്ത് തന്നെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി മോഡൽ. ബിഹാർ സ്വദേശിനിയും റാഞ്ചി ആസ്ഥാനമായുള്ള മോഡലിംഗ് ഏജൻസിയുടെ പ്രമുഖ മോഡലുമായ മാനവിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിട്ടുള്ളത്. സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറി നൽകിയ പ്രചോദനത്തിലാണ് താൻ പരാതി നൽകിയതെന്നും മനവി വ്യക്തമാക്കി.

ജോലി ചെയ്യുന്ന മോഡലിങ് ഏജൻസിയുടെ ഉടമയായ തൻവീർ അക്തറിനെതിരെയാണ് മോഡലിന്റെ ആരോപണം. ഏജൻസിയുടെ മോഡലായി എത്തിയ ശേഷം തന്നോട് മാത്രം അക്തർ പ്രത്യേക അടുപ്പം കാണിച്ചിരുന്നതായി മാനവി വ്യക്തമാക്കി. യാഷ് എന്ന പേരിലാണ് അയാൾ പരിചയപ്പെട്ടത്. ഹിന്ദുവാണെന്ന് താനും കരുതി. പിന്നീട് സൗഹൃദം പ്രണയമായി മാറി. ഇസ്ലാമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മാനവി വിശദമാക്കി.

Full View

പ്രണയം വിവാഹത്തിലേക്ക് അടുത്തപ്പോഴാണ് തൻവീർ മുസ്ലീമാണെന്ന് താൻ അറിഞ്ഞത്. വിവാഹം കഴിക്കണമെങ്കിൽ മതം മാറണം എന്നായിരുന്നു തൻവീർ മുന്നോട്ടുവച്ച നിർദ്ദേശം. മതം മാറാൻ വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിച്ചു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും മാനവി കൂട്ടിച്ചേർത്തു.

ദി കേരള സ്റ്റോറിയായിരുന്നു പരാതി നൽകാൻ പ്രചോദനം ആയത്. ഇതിനിടെ തൻവീർ തന്നെ കൊല്ലാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. എന്നാൽ ഭയന്ന് അത് പോലും താൻ രഹസ്യമായി സൂക്ഷിച്ചു. ഇനി അതിന് തയ്യാറല്ലെന്നും മനവി വ്യക്തമാക്കി.

Tags:    

Similar News