മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഇടുക്കിയിലെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ malankara-credit-societys ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ…
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ malankara-credit-societys ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തൊടുപുഴ പുളിമൂട്ടില്‍ ബില്‍ഡിങ്ങില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ബോബി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ (ബോചെ) പ്രൊമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ 300ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും നാല്പത്തി രണ്ടായിരത്തില്‍ പരം മെമ്പര്‍മാര്‍ക്ക് സേവനം നല്കുകയും ചെയ്യുന്നു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി CMD ജിസ്സോ ബേബി അദ്ധ്യക്ഷനായ ചടങ്ങില്‍ തൊടുപുഴ ടൗണ്‍ വാര്‍ഡ് മെമ്പറായ ജോസ് മഠത്തില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ മറിയാമ്മ പീയൂസ് നന്ദി അറിയിച്ചു. മെമ്പര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുവാനും ലോണുകള്‍ കൊടുക്കുവാനും അധികാരം ഉള്ള സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 4500 കോടിയുടെ ബിസിനസ്സും 1500ല്‍ പരം ജോലിക്കാരുമുള്ള സൗത്ത് ഇന്ത്യയിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം ആകുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.